അവളുടെ കൗതുകകരമായ ചെറിയ കണ്ണുകള്‍ കാണുമ്പോള്‍ സന്തോഷം; മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി പങ്കുവെച്ച ചിത്രങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഇളയ മകള്‍പ്പൊപ്പമുളള്ള മനോഹരമായ രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുകയാണ്. നൃത്തത്തിനുള്ള വേഷത്തിലാണ് ദിവ്യ ചിത്രത്തിലുള്ളത്.

നൃത്തവേഷമണിഞ്ഞ അമ്മയെ കൗതുകപൂര്‍വം നോക്കുകയാണ് മകള്‍ ഐശ്വര്യ. തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്‌ക്കൊപ്പം നില്‍ക്കുന്ന ദിവ്യാ ഉണ്ണിയുടെ മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ നിറയെ ഇഷ്ടം നേടുകയാണ്.

ഈ ക്യൂട്ട് ചിത്രങ്ങള്‍ക്ക് താഴെ ദിവ്യ കുറിച്ചതിങ്ങനെയാണ് ‘ഷൂട്ടിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ വളരെ മികച്ചതായി. ചുറ്റുപാടില്‍ സംഭവിക്കുന്നതെന്താണെ മനസിലാക്കാന്‍ ശ്രമിക്കുന്ന അവളുടെ കൗതുകകരമായ ചെറിയ കണ്ണുകള്‍ കാണുമ്പോള്‍ സന്തോഷം. ജീവിതത്തിലെ ഓരോ ദിവസവും കുട്ടികള്‍ക്ക് ഓര്‍മകള്‍ സമ്മാനിക്കുന്നു.

ഇവിടെ കൂടുതല്‍ ഓര്‍മ്മകള്‍ ഉണ്ടാക്കുകയാണ്. കഴിഞ്ഞ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്ന് ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയൂടെ അറിയിച്ചത്. അര്‍ജുന്‍ മീനാക്ഷി എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട് ദിവ്യയ്ക്ക്.

Exit mobile version