അല്ലിയും ജേര്‍ണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത്; പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി സുപ്രിയയും, ഏറ്റെടുത്ത് ആരാധകര്‍

സിനിമയിലെത്തിയില്ലെങ്കിലും പൃഥ്വിരാജിനെപ്പോലെ തന്നെ ഭാര്യ സുപ്രിയയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇരുവരും ,സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്ക്കും ആരാധകര്‍ ഒട്ടേറെയാണ്.

അലംകൃത എന്ന അല്ലിയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അല്ലിയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. അല്ലി വരച്ചതും ഒട്ടിച്ചതുമായ പേപ്പറിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ ആശങ്കപ്പെടണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തിന് താഴെ കുറിച്ചത്. ചിത്രത്തിന് സുപ്രിയ കമന്റും ചെയ്തിട്ടുണ്ട്. അവള്‍ ജേര്‍ണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത് എന്നായിരുന്നു സുപ്രിയ മേനോന്റെ കമന്റ്.

ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. അല്ലിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം സുപ്രിയ മേനോന്റെ അഭിപ്രായം അംഗീകരിക്കുകയാണ് മിക്കവരും. ജേര്‍ണലിസ്റ്റാണ് സുപ്രിയ മേനോനും.

Exit mobile version