പൃഥ്വിരാജിന്റെ ‘കോൾഡ് കേസ് ആമസോൺ പ്രൈമിന്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കോൾഡ് കേസ് റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ജൂൺ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പുതിയ റിലീസുകൾ പ്രഖ്യാപിക്കുന്ന ആമസോണിന്റെ പുതിയ വീഡിയോയിലൂടെയാണ് കോൾഡ് കേസും റിലീസ് പ്രഖ്യാപിച്ചത്.ജൂൺ 30 ആണ് ചിത്രം ആമസോണിൽ സ്ട്രീം ചെയ്യുക.

പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോൾഡ് കേസ്.

അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. ശ്രീനാഥ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ്.

Exit mobile version