തീയ്യേറ്റർ ഹിറ്റിന് അരികെ നിൽക്കുമ്പോൾ പ്രദർശനം നിർത്തേണ്ടി വന്നു; ഫോറൻസിക് റീറിലീസ് ചെയ്യില്ല; ആമസോൺ പ്രൈമിൽ മേയ് ഒന്ന് മുതൽ

മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് തീയ്യേറ്ററിൽ മുന്നേറുന്നതിനിടെ കൊവിഡ് കാരണം പ്രദർശനം നിർത്തിയ ടൊവീനോ തോമസ് ചിത്രം ഫോറെൻസിക് റീറിലീസ് ചെയ്യില്ലെന്ന് സൂചന. ഫോറെൻസികിന് മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്ന വിശേഷണം ലഭിച്ചതോടെ ആരാധകപ്രീതി വർധിക്കുകയും ഇതുവഴി ടൊവീനോയുടെ അഭിനയ ജീവിതത്തിലെ തന്നെ മറ്റൊരു നാഴികക്കല്ല് ആവുകയും ചെയ്യേണ്ടിയിരുന്ന ചിത്രവുമായിരുന്നു ഇത്. ചിത്രം പ്രദർശനം തുടരവേയാണ് കൊവിഡ് മഹാമാരി കാരണം തീയ്യേറ്ററുകൾ അടച്ചിടേണ്ടി വന്നത്. ചിത്രം മെയ് ഒന്ന് മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാവും.

അതേസമയം, ലോക്ക് ഡൗണിന് ശേഷം ചിത്രം റീറീലിസ് ചെയ്യാനുള്ള ശ്രമം അണിയറ പ്രവർത്തകർ നടത്തിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ എപ്പോൾ അവസാനിക്കുമെന്നോ തീയ്യേറ്ററുകൾ എപ്പോൾ തുറക്കാൻ കഴിയുമെന്നോ ധാരണ ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോളാണ് തീയ്യേറ്ററുകൾ അടച്ചത്. എങ്കിലും വേൾഡ് വൈഡ് റിലീസിലൂടെ മെച്ചപ്പെട്ട ലാഭം നേടിയതായി അണിയറ പ്രവർത്തകർ പറയുന്നു.

അഖിൽ പോളും അനസ് ഖാനും ചേർന്നൊരുക്കിയ ചിത്രമാണ് ഫോറെൻസിക്. ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തിയ ചിത്രം സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്.

Exit mobile version