ബ്രോ ഡാഡി, പ്രോ വൈഫി’; സുപ്രിയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വി

സൂപ്പർ ഫിറ്റ് ചിത്രം ‘ലൂസിഫറി’നു ശേഷം വീണ്ടും സംവിധായകന്റെ റോളിൽ തിളങ്ങുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് പൃഥ്വി. ”ബ്രോ ഡാഡി, പ്രോ വൈഫി,” എന്നാണ് ചിത്രത്തിന് പൃഥ്വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ലാലു അലക്‌സ്, മുരളി ഗോപി,സൗബിൻ ഷാഹിർ , കനിഹ, മീനതുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയിരിക്കുന്നത്.

Exit mobile version