‘എന്റെ നൃത്തത്തിലെ ഓരോ ചെറിയ നീക്കവും കൃത്യമായി വീക്ഷിച്ച് അവതരിപ്പിച്ചിട്ടുണ്ട്, മകനേ.. അഭിമാനം’ അശ്വിനെ അഭിനന്ദിച്ച് കമല്‍ഹാസന്‍

നടന്‍ അശ്വിന്‍കുമാറിന്റെ ട്രെഡ്മില്‍ ഡാന്‍സ് കണ്ടതില്‍ സന്തോഷവും അഭിനന്ദനവും പങ്കുവെച്ച് നടന്‍ കമല്‍ഹാസന്‍. ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടയ്ക്ക് കമല്‍ഹാസന്‍ അഭിനയിച്ച പാട്ടിനൊത്ത് അനായാസേന നൃത്തം വെയ്ക്കുന്ന നടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് കമല്‍ഹാസന്‍ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

‘നടനെന്ന നിലയില്‍ അഭിനയവും നാട്യവുമെല്ലാം പൂര്‍ണമായി ആരാധകരിലേക്കെത്തുന്നുണ്ടോ എന്നത് വളരെക്കാലമായുള്ള സംശയമായിരുന്നു. ഈ യുവനടന്‍ എന്റെ നൃത്തത്തിലെ ഓരോ ചെറിയ നീക്കവും കൃത്യമായി വീക്ഷിച്ച് അവതരിപ്പിച്ചിട്ടുണ്ട്. മകനേ.. അഭിമാനം തോന്നുന്നു.. യുവതലമുറ എന്നെ എങ്ങനെ കാണുന്നു എന്നറിയേണ്ടത് എന്റെ കടമയാണല്ലോ.’ അശ്വിന്റെ നൃത്തം പങ്കുവെച്ച് കമല്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

കമല്‍ഹാസന്‍ നായകനായ അപൂര്‍വ സഹോദരങ്കള്‍ എന്ന ചിത്രത്തിലെ അണ്ണാത്തെ ആടുരാര്‍ എന്ന ഗാനത്തിനാണ് അശ്വിന്‍ ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടെയാണ് നൃത്തച്ചുവടുകള്‍ വച്ചത്.

Exit mobile version