പകരത്തിന് പകരം; തന്നെ ട്രോളിയ യുവ യൂട്യൂബറെ തേച്ചൊട്ടിച്ച് ഫുക്രു

സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് ഫുക്രുവും അര്‍ജ്ജുനും. യുട്യൂബ് ചാനലിലൂടെ അര്‍ജ്ജുനും യുവാക്കളുടെ ഹരമായി മാറിയ ടിക് ടോക്കിലൂടെയും ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയിലൂടെയും ഫുക്രുവും ജനശ്രദ്ധനേടി.

ഇപ്പോഴിതാ തന്നെ ട്രോളിയ അര്‍ജ്ജുന് കിടിലന്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഫുക്രു. ‘ടിക് ടോക് റോസ്റ്റിംഗ്’ എന്ന പേരില്‍ അര്‍ജ്ജുന്‍ ആരംഭിച്ച റിയാക്ഷന്‍ വീഡിയോയിലാണ് ഫുക്രു അര്‍ജ്ജുന്റെ ‘റോസ്റ്റിംഗി’ന് വിധേയനായത്. ഫുക്രുവിന്റെ ഒരു ഡാന്‍സ് വീഡിയോയ്ക്ക് അര്‍ജ്ജുന്‍ ഒരു എപ്പിസോഡില്‍ റിയാക്ഷന്‍ നല്കിയിരുന്നു.

ഇതില്‍ പ്രതികരിച്ചാണ് ഫുക്രു രംഗത്തെത്തിയത്. വീഡിയോയിലൂടെ തന്നെയായിരുന്നു ഫുക്രുവിന്റെ പ്രതികരണവും. അര്‍ജ്ജുന്റെ റിയാക്ഷന്‍ വീഡിയോയുടെ മാതൃകയില്‍ ഒരു ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുകയാണ് ഫുക്രു. കൂടാതെ അര്‍ജ്ജുന്റെ അവതരണത്തില്‍ നെഗറ്റീവ് എന്ന് തനിക്ക് തോന്നിയ കാര്യങ്ങളും ഫുക്രു ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു റിയാക്ഷന്‍ വീഡിയോയില്‍ അര്‍ജ്ജുന്‍ തന്റെ കൈയ്യിലുള്ള പാവയോട് സംസാരിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ മറ്റൊരാളെ ഓര്‍മ്മ വരുന്നെന്നാണ് രജിത് കുമാറിനെക്കുറിച്ച് സൂചിപ്പിച്ച് ഫുക്രുവിന്റെ റിയാക്ഷന്‍. എന്തായാലും ഫുക്രുവിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

അടുത്തിടെ യുട്യൂബില്‍ ഇന്‍സ്റ്റന്റ് ഹിറ്റായ വീഡിയോകളായിരുന്നു അര്‍ജ്ജുന്‍ എന്ന യുവ യുട്യുബറുടെ ടിക് ടോക് റിയാക്ഷനുകള്‍. സ്വന്തം യുട്യൂബ് ചാനലുമായി രണ്ട് വര്‍ഷം മുന്‍പുതന്നെ അര്‍ജ്ജുന്‍ ഈ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും ചാനല്‍ റെക്കോര്‍ഡ് ഇട്ടത്. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥിയായ ഫുക്രു പരിപാടി അവസാനിപ്പിച്ചത് വരെ അതിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Exit mobile version