സ്‌കൂള്‍ കാലത്തെ ഓര്‍മ്മിപ്പിച്ച് കുഞ്ഞെല്‍ദോയിലെ പാട്ട്; ഏറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലെ പാട്ട് പുറത്തിറങ്ങി. ഒരു നിമിഷത്തേക്കെങ്കിലും തങ്ങളുടെ സ്‌കൂള്‍ ദിനങ്ങളിലേക്ക് ഓര്‍മ്മകള്‍ കൊണ്ടുചെന്നെത്തിക്കുന്ന രീതിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. അവതാരക കൂടിയായ അശ്വതി ശ്രീകാന്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്.

ഇടനാഴിയിലോടിക്കയറും എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. ഫെയര്‍വെല്ലും, ഓട്ടോഗ്രാഫും ഗ്രൂപ്പ് ഫോട്ടോയുമൊക്കെയായി പഴയ സ്‌കൂള്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഗാനം. ശ്രീജിഷ് ചോലയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ വിനീത് ശ്രീനിവാസനും പ്രവര്‍ത്തിക്കുന്നുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകന്‍.

Exit mobile version