ആസിഫ് അലിക്ക് ഏഴ് വർഷം മുൻപ് നൽകിയ സ്‌ക്രിപ്റ്റ് തിരികെ നൽകിയില്ല; ഫോണെടുക്കില്ല; ആദ്യം സിനിമക്കാരാണ് നന്നാവേണ്ടത്; വെളിപ്പെടുത്തി ശരത്ചന്ദ്രൻ വയനാട്

മലയാള സിനിമയിലെ യുവതാരങ്ങൾക്ക് എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്നതിനിടെ നടൻ ആസിഫ് അലിക്ക് എതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ശരത് ചന്ദ്രൻ വയനാട് രംഗത്ത്. നടന് വായിക്കാനായി നൽകിയ ഏഴ് വർഷം മുൻപ് നൽകിയ സ്‌ക്രിപ്റ്റ് ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നാണ് സംവിധായകൻ പറഞ്ഞത്.

ഇക്കാലത്തെ യുവതാരങ്ങൾ സാമാന്യ മര്യാദ കാണിക്കണമെന്ന് എനിക്ക് നിർബന്ധമായിട്ട് പറയേണ്ടി വരുന്നു. തിരക്കഥ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു തന്നൂടെ എന്നാണ് സംവിധായകൻ ചോദിക്കുന്നത്.

അന്ന് നാല് ദിവസത്തിനകം വായിച്ചിട്ട് തരാമെന്നാണ് പറഞ്ഞത്. എന്നാൽ ഇതുവരെ യാതൊരു പ്രതികരണമില്ലെന്നും സംവിധായകൻ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചതി’യുടെ പ്രസ്മീറ്റിൽ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലിയെന്നും ശരത് ചന്ദ്രൻ പറഞ്ഞു. അന്ന് താൻ നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിട്ടാണ് തൊടുപുഴയിൽ സ്‌ക്രിപ്റ്റ് കൊണ്ടുപോയി കൊടുക്കുന്നത്.

അന്ന് താരത്തോട് കഥയും പറഞ്ഞു. ഏഴ് കൊല്ലമായിട്ടും ആ തിരക്കഥ അദ്ദേഹം വായിച്ചിട്ടില്ല. ഫോൺവിളിച്ചാൽ എടുക്കുകയുമില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം സിനിമക്കാരാണ് നന്നാവേണ്ടത്. അപ്പോൾ ഇവിടെ നല്ല സിനിമയുണ്ടാകുമെന്നും ശരത്ചന്ദ്രൻ വയനാട് വ്യക്തമാക്കി.

Exit mobile version