വിവാദങ്ങളും പ്രതിഷേധങ്ങളും ഒരുഭാഗത്ത്; എന്നാലും നോ ടെന്‍ഷന്‍ ബേബി; വിജയിയുടെ മാസ്റ്ററിലെ ആദ്യഗാനം പുറത്ത്, കാണാം

വിവാദങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടയില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ ‘മാസ്റ്റര്‍’ എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ‘കുട്ടി സ്റ്റോറി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്.

നടന്‍ വിജയ് രസകരമായി പാടി കൊടുക്കുന്ന ഗാനം സ്‌കൂള്‍ കുട്ടികള്‍ക്കായി അണിയിച്ചൊരുക്കിയതാണ്. അരുണ്‍രാജ കാമരാജിന്റെതാണ് വരികള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ വിജയ്യും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ആദ്യചിത്രം കൂടിയാണ്. മാസ്റ്ററിന്റെ നേരത്തെ പുറത്ത് വന്ന എല്ലാ പോസ്റ്ററുകളും വലിയ ജനശ്രദ്ധയാണ് നേടിയത്.

മലയാളിയായ മാളവികാ മോഹനന്‍ ആണ് സിനിമയില്‍ നായികയായി എത്തുന്നത്. അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ, ശന്തനു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്റെ നിര്‍മ്മാണം. വേനലവധി ലക്ഷ്യമിട്ടാണ് വിജയ്‌യുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Exit mobile version