ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വോക്വിന്‍ ഫിനിക്‌സ് മികച്ച നടന്‍, റെനെ സെല്‍വെഗര്‍ നടി

വാഷിങ്ടണ്‍: 92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വോക്വിന്‍ ഫിനിക്‌സ് മികച്ച നടനായും റെനെ സെല്‍വെഗര്‍ മികച്ച നടിയായും തെരഞ്ഞെടുത്തു. പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകന്‍.

ജോക്കറിലെ മികച്ച പ്രകടനത്തിനാണ് വോക്വിന്‍ ഫിനിക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ നേടിയത്. ജൂഡിയിലെ അഭിനയത്തിനാണ് അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ്‌നെ മികച്ച സഹനടനായി തെരഞ്ഞെടുത്തു.

ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് നേടി. മാര്യേജ് സ്റ്റോറിയിലെ പ്രകടനത്തിന് ലോറാ ഡേണ്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മാര്‍ഷല്‍ ക്യൂറി ഒരുക്കിയ ദി നെയ്‌ബേര്‍സ് വിഡോക്കാണ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം കാറ്റഗറിയില്‍ പുരസ്‌കാരം നേടിയത്. കേറേന്‍ റൂപ്പെര്‍ട്ട് ടോളിവാര്‍ സംവിധാനം ചെയ്ത ഹെയര്‍ ലവാണ് മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം.

ലിറ്റില്‍ വിമനിലെ വസ്ത്രാലങ്കാരത്തിന് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരം ജാക്വിലിന്‍ ഡ്യൂറന്‍ സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരത്തിന് പുറമെ അന്താരാഷ്ട്ര ചിത്രത്തിനുള്ള അവാര്‍ഡും പാരസൈറ്റിന് ലഭിച്ചു.

Exit mobile version