‘എമ്പുരാന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍’; ഭരത് ഗോപിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി പൃഥ്വിരാജ്

മലയാള സിനിമയിലെ അതുല്യ കലാകാരന്‍ ഭരത് ഗോപിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘എമ്പുരാന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

‘മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാള്‍. അദ്ദേഹവുമായി കണ്ടുമുട്ടിയ നിമിഷങ്ങളില്‍ ഒരിക്കല്‍ പോലും എനിക്ക് അറിയില്ലായിരുന്നു അദ്ദേഹത്തിന്റെ മകനും ഞാനുമായി ഇത്രയും അടുപ്പമുള്ള ഒരു ബന്ധം ഉണ്ടാകുമെന്ന്. സഹോദരന്‍മാരെന്നതിലുപരി അദ്ദേഹം എഴുത്തുകാരനായും ഞാന്‍ സംവിധായകനായും.എമ്പുരാന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ് അങ്കിള്‍’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

2008 ജനുവരി 29 നാണ് ഭരത് ഗോപി നമ്മെ വിട്ട് പോയത്. കൊടിയേറ്റം എന്ന ചിത്രത്തിലൂടെ 1977ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെയാണ് ഗോപി ‘ഭരത് ഗോപി’യാകുന്നത്.

Exit mobile version