രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി പൃഥ്വിരാജ്; ‘കറാച്ചി 81’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ പറയുന്ന ‘കറാച്ചി 81’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിരാജും ടൊവീനോ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ റോ ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. സാറ്റലൈറ്റുകളും, ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെഎസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. ഛായാഗ്രഹണം സുജിത് വാസുദേവാണ് നിര്‍വഹിക്കുന്നത്.

Exit mobile version