‘എന്റെ ചോരയ്ക്ക് ലേശം കൊഴുപ്പ് കൂടുതലാ’; പ്രേക്ഷകരെ ആവേശത്തിലാക്കി ‘അയ്യപ്പനും കോശിയും’ ട്രെയിലര്‍

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ വിരമിച്ച ഹവീല്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. അയ്യപ്പന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്.

സംവിധായകന്‍ രഞ്ജിത്ത്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version