‘ആടു ജീവിത’ത്തിലെ ‘നജീബി’നായി അമ്പരിപ്പിക്കുന്ന മേയ്ക്ക് ഓവറുമായി പൃഥ്വിരാജ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടു ജീവിതം’ എന്ന ചിത്രത്തിന് വേണ്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന മേയ്ക്ക് ഓവറാണ് താരം നടത്തിയിരിക്കുന്നത്. നജീബിനായി മെലിഞ്ഞ പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ‘അയ്യപ്പനും കോശിയും’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയപ്പോഴുള്ള പൃഥ്വിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനു വേണ്ടിയാണ് പൃഥ്വിരാജ് ഇത്തരത്തില്‍ മെലിഞ്ഞിരിക്കുന്നത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ ബ്ലെസി തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കൊമേഴ്‌സ്യല്‍ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയില്‍ അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version