പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം; പോരാട്ട ഗാനം ആലപിച്ച് ‘ഹലാല്‍ ലവ് സ്റ്റോറി’ ടീം

ഷഹബാസ് അമനാണ് ഗാനം ആലപിച്ചത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.പോരാട്ട ഗാനം ആലപിച്ചാണ് ആണ് ഇവര്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

സിനിമയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ഗാനാലാപനം നടന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചത്. സംവിധായകന്‍ ആഷിഖ് അബു, നടി ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധ സംഗമം നടന്നത്.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സക്കരിയയുടെ നേതൃത്വത്തിലുള്ള ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരമാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്കു ലഭിച്ചിരുന്നത്.

Exit mobile version