പൗരത്വ നിയമ ഭേദഗതി; പ്രതികരണവുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

പൗരത്വ നിയമ ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. മതേതരത്വത്തിന് എതിരാണ് ബില്‍. ഇന്ത്യ എന്നും മതേതരമായി നിലനിര്‍ത്തണമെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്‍ ഗുരുതര തെറ്റും മതേതരത്വത്തിന് എതിരുമാണ്. നമുക്ക് ഇന്ത്യയെ മതേതരമായി നിലനിര്‍ത്താം. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലകൊള്ളാം, വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ് ആക്രമത്തെ അപലപിക്കാം- കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രൂക്ഷമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. നിരവധി തമിഴ് താരങ്ങള്‍ നിയമത്തിന് എതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ കമല്‍ഹാസനും ബില്ലിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലില്‍ പ്രതിഷേധം തുടരും. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍കലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version