‘വെറുപ്പുളവാക്കുന്ന മനുഷ്യരെ ചവറ്റുകൊട്ടയില്‍ എറിയൂ’: തൃഷയ്ക്ക് പിന്തുണയുമായി കാര്‍ത്തിക് സുബ്ബരാജ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ എഐഎഡിഎംകെ നേതാവ് എവി രാജു നടത്തിയ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. തൃഷയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍.

എവി രാജുവിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരിക്കുകയാണ് കാര്‍ത്തിക്. വെറുപ്പുളവാക്കുന്ന ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയില്‍ എറിയൂ എന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു എവി രാജു തൃഷയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. തൊട്ടുപിന്നാലെ രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിക്കുകയും ചെയ്തിരുന്നു. ശ്രദ്ധ നേടാന്‍ വേണ്ടി ഏതു തലത്തിലെയും ആളുകള്‍ എന്തും പറയുന്നതും മനസ്സില്‍ നിന്ദ്യതയോടെ മാത്രം സംസാരിക്കുന്ന ആളുകളെ വീണ്ടും വീണ്ടും കാണുന്നത് വെറുപ്പുതോന്നിക്കുന്നു. ഇതിനെതിരെ ഉറപ്പായും കര്‍ശനമായ നടപടികള്‍ സ്വീകരിക്കു’ മെന്നായിരുന്നു തൃഷ പ്രതികരിച്ചത്.

നിരവധി സിനിമാ സംഘടനകള്‍ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ‘ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്’, എന്നായിരുന്നു നടന്‍ കസ്തൂരി ശങ്കര്‍ പറഞ്ഞത്. ‘ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാല്‍ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളിവാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്’എന്നായിരുന്നു നിര്‍മ്മാതാവായ അദിതി രവീന്ദ്രനാഥിന്റെ കമന്റ്.

Exit mobile version