നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാവിലക്ക്; വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് ഫെഫ്ക

കൊച്ചി; നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ കടുത്ത നിലപാടുമായി സംവിധായകരുടേയും സിനിമാ പ്രൊഫഷണലുകളുടേയും സംഘടനയായ ഫെഫ്ക. യുവ നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്ന് ഫെഫ്കയുടെ തീരുമാനം.

വിഷയം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വഹക സമിതി യോഗം ചേരുന്നുണ്ട്. ഇരു സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഫെഫ്കയിലെ തീരുമാനം.

ഷെയ്ന്‍ കാരണം മുടങ്ങിയ വെയ്ല്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണത്തിന് നടന്‍ കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. മുടങ്ങിയ സിനിമകളുടെ നഷ്ടം നടന്‍ നല്‍കണുമെന്ന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഷെയ്ന്‍ മാപ്പ് പറഞ്ഞത്.

Exit mobile version