സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് പേജിലൂടെ ഷെയര്‍ ചെയ്യുന്നത്, അതിന് സിനിമയുമായി ഒരു ബന്ധവുമില്ല, ജയസൂര്യയുടെ ചിത്രമായത് കൊണ്ട് ആരും കാണാന്‍ വരണമെന്നില്ല ; തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയതാരം

ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ഒട്ടും ബാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി

സിനിമാതാരം ജയസൂര്യക്കെതിരെയുളള ഒരു വിമര്‍ശനമാണ് സിനിമയുടെ റിലീസിന് സമയമാകുമ്പോള്‍ ഫേസ്ബുക്കിലൂടെ നാട്ടിലെ സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളുമായെത്തുന്ന നന്മമരമെന്നുള്ളത്. ആ വിമര്‍ശനത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയസൂര്യ.

ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ഒട്ടും ബാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ  വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും, സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. താനൊരു ഇന്ത്യന്‍ പൗരനാണെന്നും അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അതിന് തന്റെ സിനിമയുമായി ഒരു ബന്ധവുമില്ലയെന്നും  ജയസൂര്യ പറഞ്ഞു.

ജയസൂര്യയുടെ ചിത്രമായത് കൊണ്ട് തന്റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. .മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

Exit mobile version