ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡ്‌സ്: ഷെയിന്‍ നിഗം മികച്ച നടന്‍

വിവാദങ്ങള്‍ക്കിടയിലും മികച്ച നടനായി യുവതാരം ഷെയിന്‍ നിഗം. കുമ്പളങ്ങി നൈറ്റസ്, ഇഷ്‌ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഷെയിന് ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ മെഡല്‍സിന്റെ പുരസ്‌കാരം ലഭിച്ചത്.

പ്രമുഖ ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്‌സാണ് അവര്‍ഡ് നിശ സംഘടിപ്പിച്ചത്. വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്‌കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് വാങ്ങിയത്.

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്സ് പുരസ്‌കാരം ലഭിച്ചിരുന്നു.

വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്റെ നേട്ടം.

Exit mobile version