തമിഴ് സിനിമയില്‍ നിന്നും ഒഴിവാക്കിയതാണെന്ന വാര്‍ത്ത തെറ്റ്; വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് ഷെയ്ന്‍ നിഗം

ഷെയ്നിനെ 'വില്ലേജ് ബോയ്' എന്ന തമിഴ് സിനിമയില്‍ ഒഴിവാക്കിയെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

കൊച്ചി: തനിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരേ തുറന്നടിച്ച് ഷെയ്ന്‍ നിഗം. ഷെയ്നിനെ ‘വില്ലേജ് ബോയ്’ എന്ന തമിഴ് സിനിമയില്‍ ഒഴിവാക്കിയെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഡേറ്റുകളുടെ പ്രശ്നം മൂലം ഈ ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് താന്‍ അവരെ അറിയിക്കുകയും ഒക്ടോബര്‍ 30-ന് അഡ്വാന്‍സ് തുക മുഴുവന്‍ താന്‍ മടക്കി നല്‍കിയതാണെന്നും ഷെയ്ന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

പണമിടപാട് നടത്തിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഷെയ്നിന്റെ പോസ്റ്റ്. ഈ വാര്‍ത്ത വ്യാജമാണെന്നും എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നെനെയെന്നും ഷെയ്ന്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന പല വ്യാജ പ്രചാരങ്ങള്‍ക്ക് ഞാന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടുമില്ല, മാധ്യമങ്ങള്‍ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല’ ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version