‘ഇനി പ്രകാശനം ചെയ്യാനിരിക്കുന്ന എല്ലാ കോളേജ് മാഗസിനുകളും ബിനീഷിനെ കൊണ്ട് ചെയ്യിപ്പിച്ച് കേരളം ബിനീഷിനോടൊപ്പം നില്‍ക്കണം’; ഹരീഷ് പേരടി

തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണ മേനോന്‍ സംഘാടകരോട് പറഞ്ഞത്

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംഘാടകരോട് പറഞ്ഞത്. നിരവധി പേരാണ് അനില്‍ രാധാകൃഷ്ണ മേനോനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്.

‘ഇനി പ്രകാശനം ചെയ്യാനിരിക്കുന്ന എല്ലാ കോളേജ് മാഗസിനുകളും ബിനിഷിനെ കൊണ്ട് ചെയ്യിപ്പിച്ച് കേരളം ബിനിഷിനോടൊപ്പം നില്‍ക്കണം.’മതമല്ല. മതമല്ല പ്രശ്‌നം. ഞാനും ഒരു മനുഷ്യനാണ്’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മാതാവ് സന്ദീപ് സേനന്‍, വിടി ബല്‍റാം എംഎല്‍എ എന്നിവരും രംഗത്ത് എത്തിയിരുന്നു. അതേസമയം ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. അനില്‍ രാധാകൃഷ്ണ മേനോനെതിരെ നടപടി എടുക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Exit mobile version