മധ്യപ്രദേശ് സര്‍ക്കാരിന്റ കിഷോര്‍ കുമാര്‍ അവാര്‍ഡ് പ്രിയദര്‍ശന്

മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി വിജയലക്ഷ്മി സധോയുടെ അധ്യക്ഷതയില്‍ കിഷോര്‍ കുമാറിന്റെ ജന്മസ്ഥലമായ ഖണ്ഡ്വയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് പ്രിയദര്‍ശന് സമ്മാനിച്ചു

മധ്യപ്രദേശ് സര്‍ക്കാര്‍ ഗായകനും സംഗീത സംവിധായകനുമായ കിഷോര്‍ കുമാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കിഷോര്‍ കുമാര്‍ അവാര്‍ഡ് ഇത്തവണ സംവിധായകന്‍ പ്രിയദര്‍ശന് സമ്മാനിച്ചു.

മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി വിജയലക്ഷ്മി സധോയുടെ അധ്യക്ഷതയില്‍ കിഷോര്‍ കുമാറിന്റെ ജന്മസ്ഥലമായ ഖണ്ഡ്വയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് പ്രിയദര്‍ശന് സമ്മാനിച്ചു.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ വലിയ കലാകാരനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് വെച്ച് ലഭിച്ച ഈ പുരസ്‌കാരം വലിയ ബഹുമതിയാണെന്നുമാണ് പ്രിയദര്‍ശന്‍ ഇതിനെകുറിച്ച് പറഞ്ഞത്.

Exit mobile version