ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ച മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്: രശ്മി ആർ നായർ

മരക്കാർ, അറബിക്കടലിന്റെ സിംഹം ചിത്രം വലിയ പ്രതീക്ഷകളോടെ റിലീസായിട്ടും ആരാധകരെ വേണ്ടവിധത്തിൽ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് നേരെ ഒട്ടേറെ വിമർശനങ്ങൾ വന്നുകഴിഞ്ഞു. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന പ്രിയദർശൻ-മോഹൻലാൽ എന്ന വിജയകൂട്ടുകെട്ട് ഇത്തവണ നിരാശപ്പെടുത്തിയെന്നാണ് ഓരോരുത്തരും പറയുന്നത്.

ഇതിനിടെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലായ രശ്മി ആർ നായർ. ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോയെന്നും രശ്മി ഫേസ്ബുക്കിൽ കുറിക്കുന്നു.

Also Read-‘എന്നും ഓർമയുണ്ടാകും ഈ മുഖം’; പുതിയ സിനിമയുടെ അഡ്വാൻസ് കിട്ടിയ ഉടനെ 2 ലക്ഷം മിമിക്രി കലാകാരന്മാർക്ക് നൽകി സുരേഷ് ഗോപി; നന്ദി അറിയിച്ച് ‘മാ’സംഘടന

രശ്മി ആർ നായരുടെ ഫേസ്ബുക്ക് കുറിപ്പ്:

എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട് ഒന്ന് പ്രിയദർശൻ പോലെ ഒരു സംവിധായകൻ , പ്രിയദർശൻ പോലെ എന്ന് പറയുമ്പോൾ പ്രിയദർശന്റെ പത്തുമുപ്പതു വര്ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്‌കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ് . അങ്ങനെ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന് .
മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് ബ്രാൻഡ് വാല്യൂവിൽ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല. അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്‌പോയിൽ ചെയ്യാൻ നോക്കിയത് . ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ് . കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ . ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസ്സിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത് .
ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത് . അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം

Exit mobile version