കൈ കഴുകുന്ന ശീലത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്; വിജയ് ഫാൻസിന്റെ മറുപടി

കൈകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകുമെന്ന് പറഞ്ഞ് സംവിധായകൻ സാമി രംഗത്തെത്തിയതിന് പിന്നാലെയാണ്

തമിഴ് നടൻ വിജയ്‌യ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന് മറുപടിയുമായി വിജയ് ആരാധകർ. ആരാധകർക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം ദളപതി വിജയ് കൈകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകുമെന്ന് പറഞ്ഞ് സംവിധായകൻ സാമി രംഗത്തെത്തിയതിന് പിന്നാലെയാണ് ആരാധകർ സംവിധായകന്റെ വായടപ്പിച്ചത്.

പൊതുചടങ്ങിലൊക്കെ പങ്കെടുക്കുമ്പോൾ നിരവധി ആളുകൾക്ക് കൈ നൽകേണ്ടി വരും. വരുന്ന പലരും പല സാഹചര്യത്തിൽ ജീവിക്കുന്നവരാണ്. ആരോഗ്യവും ശുചിത്വവും പാലിക്കാൻ വിജയ് ചെയ്യുന്ന രീതിയെ വിമർശിക്കാതെ അതിനെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്ന് ദളപതി ഫാൻസ്. സംവിധായകൻ സാമിയുടെ വാക്കുകൾ വിജയ്ക്കെതിരെ ആരാധക രോഷം ഒന്നും ഉയർത്തിയില്ലെന്ന് മാത്രമല്ല, പിന്തുണ വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകുന്നത് നല്ല ശീലമല്ലേ എന്നാണ് വിജയ് ആരാധകർ തന്നെ ചോദിക്കുന്നത്. അതൊരു വലിയ തെറ്റാണോ ഡോക്ടർമാരും നഴ്സുമാരും രോഗികളെ പരിചരിച്ച ശേഷം കൈകൾ കഴുകാറുണ്ട്. അത് അവരുടെ മാത്രം ശുചിത്വത്തിനോ സുരക്ഷയ്ക്കോ വേണ്ടിയല്ല, അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പകരാതെയിരിക്കാൻ ആണ്. അതേ രീതി തന്നെയാണ് വിജയ്‌യും ചെയ്യുന്നതെന്ന് ഫാൻസ് പറയുന്നു.

Exit mobile version