വിദ്യാര്‍ത്ഥി നേതാവ് ജോര്‍ജ് റെഡ്ഡിയുടെ കഥ സ്‌ക്രീനിലേക്ക്

ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന ജോര്‍ജ് റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുന്നു. ജോര്‍ജ് റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജീവന്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. സന്ദീപ് മാധവാണ് ചിത്രത്തിലെ നായകന്‍. നമ്മള്‍ മറന്നുപോയ നേതാവിന്റെ കഥ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.

വിദ്യാര്‍ത്ഥി നേതാവായിരിക്കെയാണ് ജോര്‍ജ് റെഡ്ഡി കൊല്ലപ്പെട്ടത്. പാലക്കാട് ജനിച്ച് വളര്‍ന്ന ജോര്‍ജ് റെഡ്ഡി ഒസ്മാനിയയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ശക്തനായ വിദ്യാര്‍ത്ഥി നേതാവായിരുന്ന ജോര്‍ജ് യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാംപ്യനും ഗോള്‍ഡ് മെഡലിസ്റ്റുമായിരുന്നു.

ഇടതുപക്ഷ ആശയങ്ങളില്‍ ഉറച്ചു വിശ്വസിച്ചിരുന്ന ജോര്‍ജ് റെഡ്ഡിയെ വധിക്കാന്‍ പലരും ലക്ഷ്യമിട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എതിരാളികള്‍ കോളേജ് ഹോസ്റ്റലില്‍ വെച്ച് ജോര്‍ജിനെ കൊലപ്പെടുത്തി. കൊല്ലപ്പെടുമ്പോള്‍ 25 വയസ്സായിരുന്നു ജോര്‍ജ് റെഡ്ഡിയുടെ പ്രായം.

മരിക്കും വരെ ധീരനായി പോരാടിയ ജോര്‍ജ് റെഡ്ഡിയുടെ ജീവിത കഥയാണ് സ്‌ക്രീനിലെത്താന്‍ പോകുന്നത്. 1970കളിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

Exit mobile version