നടന്‍ മധു മരിച്ചുവെന്ന് പരക്കെ പ്രചരണം; ‘അതു സാരമില്ല’ വ്യാജ വാര്‍ത്തയെ ചിരിച്ച് തള്ളി താരം

സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യാജമരണ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ സീരിയല്‍ താരവും നിര്‍മ്മാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച മഹാനടന്‍ മധുവിന്റെ മരണ വാര്‍ത്തയായിരുന്നു. ‘പ്രിയപ്പെട്ട മധു സാറിന്, ആദരാഞ്ജലികള്‍’ ഇത്തരത്തിലായിരുന്നു ചിത്രം കൂടി വെച്ചുള്ള പ്രചരണം നടത്തിയത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലാണ് ഇത്തരത്തില്‍ കുപ്രചരണം നടത്തി വന്നത്. എന്നാല്‍ ഇപ്പോള്‍ പരക്കെ നടത്തിയ പ്രചരണത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മധു.

ചെറു പുഞ്ചിരിയായിരുന്നു താരത്തിന്റെ പ്രതികരണം. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യാജമരണ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ സീരിയല്‍ താരവും നിര്‍മ്മാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. ‘അതു സാരമില്ല’ എന്ന മറുപടിയില്‍ പ്രതികരണം ഒതുക്കുകയായിരുന്നു. ശേഷം ചെറു പുഞ്ചിരിയോടെ ഫോണ്‍ സംഭാഷണവും അവസാനിപ്പിച്ചു.

പ്രശസ്തരായ നിരവധി പേരാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളുടെ ഇരയാവുന്നത്. കുറച്ചു നാള്‍ ക്യാമറയ്ക്ക് മുഖം നല്‍കാതിരുന്നാല്‍ ഉടനെ അടുത്തതായി എത്തുന്നത് മരണ വാര്‍ത്തയാണ്. പലപ്പോഴും ഇത്തരത്തില്‍ വരുന്നത് വ്യാജമാണെന്ന് തിരിച്ചറിവുണ്ടെങ്കിലും അവയുടെ മറുവശം ചിന്തിക്കാതെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും മുതിര്‍ന്നതും മഹാനടനുമാണ് മധു.

Exit mobile version