വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരുകാര്‍

ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകില്ലെന്ന് തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്

ചിണ്ടക്കിയൂര്‍: തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ പോകില്ലെന്നും അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകില്ലെന്ന് തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കുടിവെള്ളം, റോഡ് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കാലങ്ങളായിട്ടുള്ള അവഗണനയ്ക്കുള്ള മറുപടിയായിട്ടാണ് ഇവരുടെ നീക്കം. മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ 2018 ഫെബ്രുവരി 22 ന് വൈകിട്ടാണ് മധുവിനെ മര്‍ദ്ദിച്ചത്.

തനിക്കൊരു മകനെ തരാന്‍ പറ്റുമോയെന്ന് മധുവിന്റെ അമ്മ മല്ലി ചോദിക്കുന്നു. കേസില്‍ ഒരു പുരോഗതിയുമില്ലെന്ന പരാതിയും മല്ലിക്കുണ്ട്. അതേസമയം വിവിധ ആവശ്യങ്ങളുമായി നേതാക്കന്മാരെ സമീപിക്കുമ്പോള്‍ ഇനി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു.

Exit mobile version