അതിശയിപ്പിക്കുന്ന തന്റെ പഴയകാല ചിത്രവുമായി വിരാട് കോലി

പഴയകാല ചിത്രം പങ്കുവെച്ച് ഞെട്ടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. തന്റെ 16 -ാമത്തെ വയസിലെ ചിത്രമാണ് താരം ആരാധകരുമായി ഷേയര്‍ ചെയ്യ്തത്.

‘എന്റെ ചിത്രം കണ്ട് ഞാന്‍ തന്നെ ഞെട്ടി’എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. പതിനാറുകാരന്റെ ക്യൂട്ട് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ഹര്‍ദ്ദിക് പാണ്ഡ്യയും തന്റെ പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Exit mobile version