‘ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്’; പൃഥ്വിരാജിനെ കുറിച്ച് പ്രസന്ന

ശശി തരൂര്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷ് ഭാഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്. എന്നാല്‍ പൃഥ്വിയെ ഇന്ത്യന്‍ സിനിമയിലെ ശശി തരൂര്‍ എന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന. ഒരു അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

‘എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഖത്തറില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസിലെ പലരും സ്തംഭിച്ചിരുന്നു പോയി. ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്‌സുലേഷന്‍ എന്നൊക്കെ പറഞ്ഞ് തകര്‍ത്താണ് രാജുവിന്റെ പ്രസംഗം.

ഇതൊക്കെ കേട്ട് ഞാന്‍ അന്തംവിട്ട് സംവിധായകന്‍ ഷാജോണിനെ നോക്കിയപ്പോള്‍ ഇതൊക്കെ എന്ത് എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുകയാണ് കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. അത് വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്’ എന്നാണ് പ്രസന്ന അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രസന്ന.

Exit mobile version