അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച ബാലതാരം; ഇന്ന് മമ്മൂട്ടി ചിത്രത്തില്‍ പ്രിന്‍സിപ്പാള്‍, പങ്കുവെച്ച് പിഷാരടി

ഗാനഗന്ധര്‍വ്വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവച്ച രമേഷ് പിഷാരടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇടംപിടിച്ചതാണ് ശ്രീനിവാസന്‍ നായകനായി എത്തിയ തലയണമന്ത്രം എന്ന ചിത്രം. ഉര്‍വശിയായിരുന്നു ചിത്രത്തില്‍ നായികാ വേഷം ചെയ്തത്. ഇതില്‍ ചെറിയ വേഷത്തില്‍ എത്തിയ ഒരു കുട്ടിയെയും ആ രംഗങ്ങളും ഇന്നും മനസില്‍ മായാതെ കിടക്കുന്നുണ്ട്.

അത് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ചും ഇന്നസെന്റിനെ അച്ചടക്കം പഠിപ്പിച്ച ഒരു മിടുക്കി കുട്ടിയാണ്. ഇന്ന് ആ കുട്ടി മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി എത്തുകയാണ്. ഗാനഗന്ധര്‍വ്വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവച്ച രമേഷ് പിഷാരടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തലയണമന്ത്രം എന്ന ചിത്രത്തില്‍ കരാട്ടെകാരനായ ഇന്നസെന്റിന്റെയും മീനയുടെയും മകളായി അഭിനയിച്ച സിന്ധുവാണ് ഇപ്പോള്‍ ഗാനഗന്ധര്‍വനിലും മികച്ച ഒരു വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ലക്ഷ്മി എന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയിട്ടാണ് സിന്ധു എത്തുന്നത്. അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ കൂടിയാണ് സിന്ധു മനു വര്‍മ്മ എന്നും പിഷാരടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

25/40
സിന്ധു മനു വര്‍മ്മ ….
ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആളെ നല്ല പരിചയം…’തലയിണമന്ത്രം’ എന്ന ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകള്‍ ( ജാക്കിചാന്റെ ആരാധിക)ആയി അഭിനയിച്ച അതേ ആള്‍…
അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ആയിരുന്നു ഇന്ന് പ്രിന്‍സിപ്പാള്‍…..
മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ ആണ് സിന്ധു മനു വര്‍മ്മ..

Exit mobile version