സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതിയുടെ പെർഫോമൻസ് തിയേറ്ററിൽ വൻ കയ്യടി സൃഷ്ടിക്കും: രമേശ് പിഷാരടി

സിബിഐ ചിത്രങ്ങൾ മലയാളസിനിമാ പ്രേക്ഷകർ എന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഇപ്പോഴിതാ സിബിഐ സിനിമയുടെ അഞ്ചാം ഭാഗം വരികയാണ്. കെ മധു-മമ്മൂട്ടി-എസ്എൻ സ്വാമി കൂട്ടുകെട്ടിൽ തന്നെയാണ് സിബിഐ5 ദി ബ്രൈൻ എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് മേയ് ആദ്യം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ സിനിമയെ സംബന്ധിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അണിയറ പ്രവർത്തകരും താരങ്ങളും. മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1988 മുതലുള്ള സിബിഐ സീരീസുകളിൽ ജഗതി അവതരിപ്പിച്ച സിബിഐ ഓഫീസർ വിക്രം എന്ന കഥാപാത്രം എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്.

വാഹനാപകടത്തിന് ശേഷം ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയാണ് സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രത്തിനുള്ളത്. സിബിഐ ദി ബ്രെയിനിൽ ജഗതിയുടെ പെർഫോമൻസ് തീയേറ്ററിൽ വൻ കയ്യടി കിട്ടുന്ന സീനായിരിക്കും എന്നാണ് രമേഷ് പിഷാരടി പറയുന്നത്. ചിത്രത്തിൽ രമേഷ് പിഷാരടിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ- നടുറോഡില്‍ ചോരയില്‍ കുളിച്ച് പിഞ്ചുകുഞ്ഞ്; വാഹനാപകടത്തില്‍പ്പെട്ട ഇസാനും കുടുംബത്തിനും രക്ഷകനായി സ്പീക്കര്‍

മുകേഷ്, രഞ്ജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Exit mobile version