‘എനിക്ക് സിനിമ ഇഷ്ടമായില്ല, അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരെ…? ‘നോ വേ ഔട്ട്’ കണ്ട് ഇറങ്ങിയ രമേശ് പിഷാരടിയുടെ മകൾ പൗർണ്ണമിയുടെ റിവ്യൂ!

Ramesh Pisharody | Bignewslive

‘അച്ഛൻ തൂങ്ങിച്ചാവുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല. ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും ഒന്നും എനിക്ക് ഇഷ്ടമായില്ല. അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരേ’ ‘നോ വേ ഔട്ട്’ എന്ന ചിത്രം കണ്ടിറങ്ങിയ, രമേശ് പിഷാരടിയുടെ മകൾ പൗർണമിയുടെ റിവ്യു ആണിത്. ചിത്രം ഒട്ടും ഇഷ്ടമായില്ലെന്ന് മകൾ പറയുന്നു.

കൊറോണയെ തുരത്താന്‍ വെള്ളം തുറന്ന് വിട്ട് അധ്യാപിക : കൊറോണ വന്നില്ല, പക്ഷേ വാട്ടര്‍ ബില്ല് വന്നു- 20 ലക്ഷം രൂപ !

‘മകൾ ഒരു അച്ഛൻ കുഞ്ഞാണ്. അവൾക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവൾക്കു സിനിമയും കഥാപാത്രവും ഒന്നും ഇല്ല… അച്ഛനാണ് വേദനിക്കുന്നത്.’പൗർണമിയുടെ പ്രതികരണത്തിൽ പിഷാരടിയുടെ മറുപടി പറഞ്ഞു.

പൗർണമി പറയുന്നത്;

‘നോ വേ ഔട്ട് കണ്ടു. പടം ഇഷ്ടമായില്ല. അച്ഛൻ തൂങ്ങിച്ചാവുന്നതു കണ്ടിട്ട് സഹിച്ചില്ല. അച്ഛന് ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും ഒക്കെയാണ് സിനിമയിലുള്ളത്. വല്ല നല്ല കാര്യങ്ങളും ചെയ്താൽ പോരേ. അവസാനം അച്ഛൻ രക്ഷപ്പെട്ടതു കണ്ടപ്പോൾ സന്തോഷമായി. അച്ഛൻ കോമഡി പടങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. ഈ സിനിമ മുഴുവൻ സീരിയസ് ആണ്. ബാക്കി എല്ലാവർക്കും ഇഷ്ടപ്പെടുമായിരിക്കും എനിക്ക് ഇഷ്ടപ്പെട്ടില്ല.

ചിത്രത്തെ കുറിച്ച് പിഷാരടിയുടെ വാക്കുകൾ;

‘സിനിമയിലെ എന്റെ അവസ്ഥ കാണാൻ വയ്യാത്തതുകൊണ്ട് അമ്മ വന്നില്ല. ഞാൻ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതാണ്. ഇപ്പോൾ ആൾക്കാരുടെ ഇടയിൽ ഇരുന്നു കണ്ടപ്പോഴാണ് ആളുകൾ ഇത് ഏത് അർഥത്തിൽ എടുക്കുന്നു എന്ന് മനസ്സിലായത്. ഒരു സ്ഥലത്തു നിന്നു തന്നെ മുഴുവൻ കഥ പറയുകയാണ്. അയാൾക്ക് ഒരടി സ്ഥലത്തു നിന്നും ഇങ്ങോട്ടും നീങ്ങാൻ കഴിയുന്നില്ല. ഇത് ചെയ്യാൻ കഴിയുമോ എന്ന് ഞാൻ സംവിധായകനോട് സംശയം ചോദിച്ചിരുന്നു.

പക്ഷേ ആൾക്കാർ ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണുന്നത് കണ്ടപ്പോൾ ചെയ്തത് വിജയിച്ചു എന്ന് മനസ്സിലായി. ഇതൊരു ചെറിയ സിനിമയാണ്. ഒരുപാട് വലിയ ചിത്രങ്ങളോടൊപ്പം എന്റെ ഈ ചെറിയ സിനിമയും തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇതിനു നന്ദി പറയേണ്ടത് നിർമാതാവ് റാമോഷിനോടും തിയറ്റർ ഉടമകളോടുമാണ്. തിയറ്റർ ഉടമകൾ സഹകരിച്ചതുകൊണ്ടാണ് ഈ ചിത്രം തിയറ്ററിൽ എത്തിക്കാൻ കഴിഞ്ഞത്. കണ്ട ആളുകൾ നല്ല അഭിപ്രായമാണ് പറയുന്നത്.

Exit mobile version