‘ഇക്കാ’ മമ്മൂട്ടിയുടെ വണ്ടി കണ്ട് സൈക്കിളിൽ പാഞ്ഞ് കൗമാരക്കാരൻ; കൈ കാണിച്ച് താരം, അകത്തും പുറത്തും സ്‌നേഹമെന്ന് രമേശ് പിഷാരടി, വിഡിയോ

Mammootty | Bignewslive

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രമേശ് പിഷാരടി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കൗമാരക്കാരൻ സൈക്കിളിൽ പോകുന്നതിനിടെ മമ്മൂട്ടിയുടെ വണ്ടി കണ്ട് അദ്ദേഹത്തെ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതാണ് വീഡിയോ.

ജലോത്സവത്തിൽ പോലീസ് ടീം വിജയികളായത് ചതിയിലൂടെ എന്ന് ആരോപണം; എതിരാളികളുടെ അമരക്കാരനെ തള്ളിയിട്ട് ചുണ്ടൻ മുക്കുന്ന വീഡിയോ പുറത്ത്

ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. നടന്റെ കാർ വരുന്നത് ദൂരെനിന്നേ കണ്ട പയ്യൻ മൊബൈൽ ക്യാമറ പ്രവർത്തിപ്പിച്ചുകൊണ്ട് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് ക്യാമറ.

കാർ അടുത്തെത്തുമ്പോൾ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് പയ്യൻ. വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേൾക്കുകയും കുട്ടിയെ കൈ വീശി കാണിക്കുകയും ചെയ്യുന്നുണ്ട്. ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്. ”അകത്തും പുറത്തും സ്നേഹത്തോടെ…പിറന്നാളാശംസകൾ” എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി പിഷാരടി കുറിച്ചത്.

Exit mobile version