ശ്യാം പുഷ്‌കരന്റെ ആരാധകനാണ് ഞാന്‍, മലയാള സിനിമയിലെ ഒരു ജീനിയസ് ആണ് അദ്ദേഹം; പൃഥ്വിരാജ്

മലയാള സിനിമയില്‍ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട തിരക്കഥാകൃത്ത് ആണ് ശ്യാം പുഷ്‌കരന്‍. ഇപ്പോഴിതാ താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇത് വെളിപ്പെടുത്തിയത്.

പുതിയ സിനിമാ പ്രവര്‍ത്തകരില്‍ താന്‍ ശ്യാം പുഷ്‌കറിന്റെ കടുത്ത ആരാധകനാണെന്നും ആധുനിക മലയാള സിനിമയിലെ വലിയ ഒരു ജീനിയസ് തന്നെയാണ് അദ്ദേഹമെന്നും നേരിട്ട് പരിചയം ഒന്നുമില്ലെങ്കിലും അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നുമാണ് പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞത്.

മലയാള സിനിമയ്ക്ക് ശ്യാം പുഷ്‌കരന്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നും കുമ്പളങ്ങി നൈറ്റ്സ് എക്കാലത്തെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്നും മഹേഷിന്റെ പ്രതികാരം മലയാള സിനിമ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ടതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Exit mobile version