‘ഇത് ചെയ്തവന്‍ ആരായാലും, അവന്‍ ആളൊരു പുലിയാ’; ‘ബ്രദേഴ്സ് ഡേ’യുടെ സക്‌സസ്സ് ടീസര്‍ പുറത്തുവിട്ടു

കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ‘ബ്രദേഴ്സ് ഡേ’യ്ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഓണച്ചിത്രമായി തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഗംഭീര വിജയത്തെ തുടര്‍ന്ന് സക്സസ്സ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പുറത്തുവിട്ട ടീസറിന് ഇതിനോടകം അരലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. മഡോണ സെബാസ്റ്റ്യന്‍, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. വിജയരാഘവന്‍, ധര്‍മ്മജന്‍, കോട്ടയം നസീര്‍, തമിഴ് നടന്‍ പ്രസന്ന, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍, സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Exit mobile version