തുമ്പപ്പൂ ചോറും സദ്യവട്ടവും; ബിഗ് ബ്രദർ സംഘത്തോടൊപ്പം ഓണസദ്യയുണ്ട് മോഹൻലാൽ

സംവിധായകൻ സിദ്ധിഖ്, നടന്മാരായ ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു മോഹൻലാലിന്റെ

ഉത്രാട ദിനത്തിൽ സദ്യ സഹപ്രവർത്തകർക്കൊപ്പം കെങ്കേമമാക്കി മോഹൻലാൽ. തൂശനില വിരിച്ച് വിളമ്പിയ സദ്യവട്ടം മോഹൻലാൽ കഴിച്ചുതീർത്തത് ബിഗ്ബ്രദർ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ ആയിരുന്നു. സംവിധായകൻ സിദ്ധിഖ്, നടന്മാരായ ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു മോഹൻലാലിന്റെ ഒന്നാം ഓണദിനത്തിലെ സദ്യ.

2013-ൽ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റിൽമാനു ശേഷം സംവിധായകൻ സിദ്ദിഖും മോഹൻലാലും ഒത്തുചേരുന്ന ചിത്രമാണ് ബിഗ് ബ്രദർ. വിയറ്റ്നാം കോളനിയിലാണ് ഇരുവരും ആദ്യമായി ഒത്തു ചേർന്നത്. ഈ മോഹൻലാൽ ചിത്രത്തിലൂടെ ബോളിവുഡ് താരം അർബാസ് ഖാനും മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ്.

മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റജീന, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സർജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

Exit mobile version