‘എടോ കിച്ചണ്‍ എവിടെയാ, അടുക്കളയില്‍ ആയിരിക്കും സാര്‍’; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് പട്ടാഭിരാമന്റെ ടീസര്‍

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന്റെ പുതിയ ടീസര്‍ പുറത്തു വിട്ടു. രമേശ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്. ധര്‍മ്മജനും ഹരീഷ് കണാരനും രമേഷ് പിഷാരടിയുമാണ് ടീസറില്‍ ഉള്ളത്.

രമേശ് പിഷാരടിയുടെ ഹോട്ടലില്‍ ഫുഡ് ടെസ്റ്റ് ചെയ്യാന്‍ ധര്‍മ്മജനും ഹരീഷ് കണാരനും എത്തുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്ളത്. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്‌പെക്ടറെ ആണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് കഥാപശ്ചാത്തലം.

മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പ്രേംകുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നാളെ തീയ്യേറ്ററുകളിലെത്തും.

Exit mobile version