കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി താരസഹോദരന്മാര്‍; കര്‍ണാടകയ്ക്കും സഹായം നല്‍കും

കഴിഞ്ഞ തവണയും കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ സഹായഹസ്തവുമായി താരങ്ങള്‍ എത്തിയിരുന്നു.

പ്രളയം നാമവശേഷമാക്കിയതില്‍ നിന്ന് കരകയറാന്‍ പെടാപാടുപ്പെടുന്ന കേരളത്തിന് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ താരസഹോദരന്മാര്‍. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. കഴിഞ്ഞ തവണയും കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ സഹായഹസ്തവുമായി താരങ്ങള്‍ എത്തിയിരുന്നു. അന്ന് 25 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്.

സൂര്യയുടെ സിനിമാനിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യന്‍ അധികൃതകര്‍ക്ക് ചെക്ക് കൈമാറുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് നടന്‍ കാര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി സഹായം കൈമാറിയത്. കേരളത്തിന് പുറമെ കര്‍ണാടകയില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കും ഇവര്‍ ധനസഹായം നല്‍കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version