പ്രചോദനം നല്‍കുന്ന സുഹൃത്തുക്കള്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒരു ‘കുടുംബ’ ചിത്രം

പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും ഒപ്പം സൂര്യയും ജ്യോതികയും നില്‍ക്കുന്നതാണ് ചിത്രത്തില്‍

SURYA

ചെന്നൈ: തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പം പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും ഒപ്പം സൂര്യയും ജ്യോതികയും നില്‍ക്കുന്നതാണ് ചിത്രത്തില്‍. എന്നും പ്രചോദനം നല്‍കുന്ന സുഹൃത്തുക്കള്‍ എന്ന അടിക്കുറിപ്പോടെ പൃഥ്വി തന്നെയാണ് ചിത്രം പങ്കുവച്ചത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ ഇത് സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്‌നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

കാപ്പയാണ് പൃഥ്വിരാജ് നായകനായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2023 ല്‍ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ തയ്യാറാകുകയാണ്‌ പൃഥ്വി. വിലായത്ത് ബുദ്ധയാണ് ഇപ്പോള്‍ പൃഥ്വി അഭിനയിക്കുന്ന ചിത്രം. അന്യഭാഷയില്‍ അടക്കം ഒരു പിടി പ്രൊജക്ടുകള്‍ താരത്തിനുണ്ട്. അതേസമയം, ബോളിവുഡിലെ പൃഥ്വിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ സെല്‍ഫി ഉടന്‍ പുറത്തിറങ്ങും.

Exit mobile version