സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം 2021; യുവ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിയ്ക്കുന്നു

തൃശ്ശൂര്‍: സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം 2021 ത്തിന് കൃതികള്‍ ക്ഷണിയ്ക്കുന്നു.
സിവി ശ്രീരാമന്‍ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കള്‍ക്ക് നല്‍കുന്നതാണ് പുരസ്‌കാരം.

2021 ഡിസംബര്‍ 31ന് 40 വയസ്സ് കഴിയാത്ത എഴുത്തുകാരുടെ 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാസമാഹാരമാണ് പരിഗണിക്കപ്പെടുകയെന്ന് ശ്രീരാമന്‍ ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.

പുസ്തകങ്ങളുടെ രണ്ടു കോപ്പി സഹിതം അയയ്ക്കുക. കഥാകൃത്തിന്റെ പേര്, മേല്‍വിലാസം, ജനനത്തീയതി, പ്രസാധകന്റെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം
തുടങ്ങിയ വിശദാംശങ്ങള്‍ ഉണ്ടായിരിക്കണം.

രചയിതാവിന്റെയും പുസ്തകത്തിന്റെയും പേരു വിവരങ്ങള്‍ സാഹിത്യ ആസ്വാദകര്‍ക്കോ പ്രസാധകര്‍ക്കോ നിര്‍ദ്ദേശിക്കാവുന്നതാണ്.

Secretary
c.v.sreeraman trust
T. K. KRISHNAN SMARAKA MANDIRAM
KUNNAMKULAM
TRlSSUR
680503
tel. 04885 221596
email: cvsreeramantrust @gmail.com.
contact no : 9447476689.
9947542234.

Exit mobile version