അയ്യേ, ലിപ്സ്റ്റിക് ഇട്ടോ..? മലയാളി ചോദ്യത്തിന് കനി കുസൃതിയുടെ മറുപടി ഇങ്ങനെ, കുറിപ്പ്

Kani Kusruti | Bignewslive

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കുനേരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹാസവുമായി എത്തിയിരുന്നു. ലിപ്സ്റ്റിക് ഇട്ടതായിരുന്നു താരത്തിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം.

മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ കനി ചുവപ്പ് ലിപ്സ്റ്റിക് അണിഞ്ഞു എന്നതാണ് ചിലര്‍ വിമര്‍ശനവിധേയമായി കണ്ടത്. എന്നാല്‍ ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് കനി കുറിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചതെന്ന് കനി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?” എന്ന മലയാളി ചോദ്യത്തിനു
അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ ‘റിഹാന’ എന്ന സിംഗർ സോങ്ങ് റൈറ്ററുടെ ‘ഫെന്റിബ്യുട്ടീ’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌.
ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥ്മായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക. ♥️

Exit mobile version