കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം ഡോ. അജിതാ മേനോന്

തൃശ്ശൂര്‍: ഏഴാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം ഡോ. അജിതാ മേനോന്. ‘ഹാവ്ലോക്കിലെ ഹണിമൂണ്‍’ എന്ന കഥയ്ക്കാണ് പുരസ്‌കാരം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച് ചെറുകഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം. നവംബര്‍ പതിനൊന്നാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. മഞ്ചേരി എന്‍എസ്എസ് കോളേജിലെ ഹിന്ദി അധ്യാപികയാണ് അജിതാ മേനോന്‍.

പ്രത്യേക ജൂറി അവാര്‍ഡിന് രേഖ ആനന്ദ് (പ്രളയതീരത്തെ സ്നേഹപൂപ്പന്തല്‍), സൂസന്‍ ജോഷി (അത്ഭുതങ്ങളൊഴിയാതെ ആലീസ്), ലിജിഷ ഏറ്റി (പാവാട), ശകുന്തള ഗോപിനാഥ് (ഒരു ഒളിച്ചോട്ടത്തിന്റെ കഥ), വിവി ധന്യ (തെരുവിലെ പ്രകാശം) എന്നിവരും അര്‍ഹരായി.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച നൂറ്റി ഇരുപത്തിമൂന്ന് കഥകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുത്തത്.

Exit mobile version