പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്..!

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക്. എംഎ ബേബി ചെയര്‍മാനും ഡോക്ടര്‍ കെ സച്ചിദാനന്ദന്‍, ഡോക്ടര്‍ കെപി മോഹനന്‍, പ്രൊഫസര്‍ സി വിമല, കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

അമ്പതിനായിരം രൂപയും പ്രശസ്ത്രിപത്രവും ഫലകവും ചേര്‍ന്നതാണ് പുരസ്‌കാരം. പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും ഒക്ടോബര്‍ 17 ന്‍ വൈകിട്ട് 5 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.

Exit mobile version