ഇന്ത്യന്‍ നായകന് ഏകദിനത്തിലെ 10000 ക്ലബില്‍ ഇടംപിടിക്കാന്‍ ഇനി വെറും 81 റണ്‍സ്

റെക്കോഡുകള്‍ ഓരോന്നായി മറികടക്കുകയാണ് വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങ്. ഇനി ഇന്ത്യന്‍ നായകന് ഏകദിനത്തിലെ 10,000 ക്ലബില്‍ ഇടംപിടിക്കാന്‍ വെറും 81 റണ്‍സ് മാത്രമാണ് വേണ്ടത്.

ഗുവാഹട്ടിയില്‍ സെഞ്ച്വറിയോടെ ലക്ഷ്യത്തിലേക്ക് ഏറെ അടുത്ത കോഹ്‌ലി അതേ മികവ് വിശാഖപട്ടണത്തും തുടര്‍ന്നാല്‍ റെക്കോഡിലേക്കുള്ള പ്രയാണം വളരെ എളുപ്പമാവും. 212 മത്സരങ്ങളില്‍ 58.69 ശരാശരിയിലാണ് കോഹ്‌ലിയുടെ കുതിപ്പ്. അകമ്പടിയായി 36 സെഞ്ച്വറിയും 48 അര്‍ധസെഞ്ച്വറിയും ഉണ്ട്.

ഇനി കോഹ്‌ലിയെ കാത്തിരിക്കുന്നത് സച്ചിന്‍ തെണ്ടുല്‍കറിന്റെ പേരിലുള്ള അതിവേഗ 10,000 റണ്‍സ് എന്ന ലോകറെക്കോഡാണ്. സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത് 259 മത്സരത്തിലായിരുന്നു. സച്ചിന്‍ തന്നെയാണ് ആദ്യമായി 10,000 റണ്‍സ് നേടിയ ബാറ്റ്‌സ്മാനും.

Exit mobile version