കേന്ദ്രത്തില്‍ മോഡി ഭരണം ഉറപ്പായതോടെ റിലയന്‍സ് ഷെയറുകളുടെ വില കുതിക്കുന്നു; സെന്‍സെക്‌സ് 40,000 കടന്നു

ഒരിടയ്ക്ക് സെന്‍സെക്സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെന്‍സെക്സ് 900 പോയന്റോളം നേട്ടമുണ്ടാക്കി.

മുംബൈ: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ലീഡ് സ്വന്തമായതോടെ ഓഹരി വിപണിയിലും കുതിപ്പ്. ഒരിടയ്ക്ക് സെന്‍സെക്സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെന്‍സെക്സ് 900 പോയന്റോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടത്തിലാണ്. റിലയന്‍സിന്റെ ഹെവിവെയ്റ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്റ് ഭാരത് പെട്രോളിയം ഷെയറുകള്‍ക്ക് വില കുത്തനെ ഉയരുന്ന പ്രവണതയും വിപണിയില്‍ ദൃശ്യമായി.

2014ലെ വോട്ടെണ്ണല്‍ ദിനത്തിലും ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. അന്ന് എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ സെന്‍സെക്സ് 25,000 മറികടന്നാണ് റെക്കോര്‍ഡിട്ടത്.

ബിഎസ്ഇയിലെ 1324 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 821 ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ഇന്‍ഫ്ര, ഊര്‍ജം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തില്‍.

യെസ് ബാങ്ക്, എല്‍ആന്റ്ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

Exit mobile version