സ്വര്‍ണ്ണവില കുറഞ്ഞു

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണ്ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണ്ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ വന്‍ കുറവാണ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണം ഒരു ഗ്രാമിന് 2,935 രൂപയും ഒരു പവന് (8 ഗ്രാം) സ്വര്‍ണ്ണം 23,480ലുമാണ് വില്‍പന നടക്കുന്നത്. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം സ്വര്‍ണ്ണത്തിന് 30,600 രൂപയാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,272 ഡോളറാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണ്ണവില അപ്രതീക്ഷിതമായി കുറഞ്ഞതോടെ ആഭരണ വിപണി പ്രതീക്ഷയിലാണ്.

ഒപ്പം മെയ് ഏഴിന് അക്ഷയ തൃതീയ എത്തുന്നതോടെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണ്ണവിപണി ഉണര്‍വിലേക്ക് കടക്കുകയാണ്. അക്ഷയ തൃതീയയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തിലെ ജ്വല്ലറികളില്‍ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

Exit mobile version