സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

ഇന്നലെയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഒരു പവന് 23,920 രൂപയായി.

ഇന്നലെയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കൂടി. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1,288.04 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version