സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 24120 രൂപയായി. ഗ്രാമിന് 3015 രൂപയാണ് വില.

ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. പവന് 120 രൂപയാണ് വര്‍ധിച്ച് 24,400 രൂപയിലും ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3050 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചത്.

Exit mobile version